നെടുമ്പാശ്ശേരി: 10 രൂപയെച്ചൊല്ലി റസ്റ്റാറന്റിൽ കത്തിക്കുത്ത് നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. ആവണംകോട് സ്വദേശികളായ ആലക്കട വീട്ടിൽ കിരൺ (25), ചെറുകുളം വീട്ടിൽ നിഥിൻ (27), അണിങ്കര വീട്ടിൽ വിഷ്ണു (24) എന്നിവരാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. നെടുമ്പാശ്ശേരി എയർ പോർട്ടിനടുത്ത് 'ഖാലി വാലി'എന്ന റസ്റ്റാറൻറിൽ ഷവർമക്ക് 10 രൂപ അധികമായി എന്ന തർക്കമാണ് കത്തിക്കുത്തിലും കടയിൽ 30,000 രൂപയുടെ വസ്തുവകകൾ നശിപ്പിച്ചതിലും അവസാനിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കടയുടമയായ അബ്ദുൽ ഗഫൂറിനും മക്കളായ മുഹമ്മദ് റംഷാദ്, യാസർ എന്നിവർക്കുമാണ് മർദനമേറ്റതും കുത്ത് കൊണ്ടതും.
മുഹമ്മദ് റംഷാദ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ അബ്കാരി, കഞ്ചാവ് കേസുകൾ മുമ്പ് ഉണ്ടായിട്ടുണ്ട്. ശ്രീമൂല നഗരം, ശ്രീഭൂതപുരത്ത് പ്രവർത്തിക്കാതെ കിടക്കുന്ന ഇഷ്ടികക്കളത്തിൽനിന്നും, ആവണംകോട് കപ്പത്തോട്ടത്തിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. നെടുമ്പാശ്ശേരി എസ്.എച്ച്.ഒ പി.എം. ബൈജു, എസ്.ഐ ജയപ്രസാദ്, എ.എസ്.ഐ പ്രമോദ്, പൊലീസുകാരായ ജോസഫ്, ജിസ്മോൻ, അബ്ദുൽ ഖാദർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.