ക്ലിനിക്ക് തുറക്കാൻ വൈകി; മഹാരാഷ്ട്രയിൽ ഡോക്ടർക്കും മകനും ആൾക്കൂട്ട മർദ്ദനം

മഹാരാഷ്ട്ര: ക്ലിനിക്ക് തുറക്കാൻ വൈകിയതിന് മഹാരാഷ്ട്രയിൽ ഒരു സംഘം ആളുകളെ ഡോക്ടറെ മർദ്ദിച്ചു. ഡോക്ടറുടെ മകന് മർദ്ദനമേറ്റതിന്റെ ദൃശ്യങ്ങളും സി.സി.ടി.വി ഫൂട്ടേജുകളിൽ കാണാം. സംഘ്‍വി നഗറിലെ യുവരാജ് ​ഗെയ്ക്‍വാദിന്റെ ക്ലിനിക്കിലാണ് സംഭവം.

വീടിനോട് ചേർന്നാണ് ഡോ. ഗെയ്ക്‍വാദ് ക്ലിനിക്ക് നടത്തുന്നത്. സെപ്റ്റംബർ ആറിനാണ് സംഭവം. ഡോക്ടർ ക്ലിനിക്ക് തുറക്കാൻ വൈകി​യെന്നാരോപിച്ച് ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു.

വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് വാതിലിൽ ശക്തമായ മുട്ടു കേട്ടതെന്നും വാതിൽ തുറക്കാൻ വൈകിയതിന് ആളുകൾ ജനാലയുടെ ഗ്ലാസ് തകർക്കുകയും ചെയ്തുവെന്നാണ് പരാതിയിലുള്ളത്. വാതിൽ തുറന്ന ഉടൻ ഒരു സംഘം ആളുകൾ ഇദ്ദേഹത്തെ മർദ്ദിക്കുകയും ചെയ്തു. സംഭവത്തിൽ മാലേഗാവ് പൊലീസ് അന്വേഷണം തുടങ്ങി.

Tags:    
News Summary - Doctor, Son saybeaten for delay in opening clinic door

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.