അഗളി: അട്ടപ്പാടി നരസിമുക്ക് ഇരട്ടക്കൊലപാതക കേസിൽ ഒളിവിൽ പോയ പ്രതിയെ അഗളി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര അതിയനൂർ സ്വദേശി അക്ഷയിനെയാണ് (21) തിരുവനന്തപുരത്തുനിന്ന് അഗളി ഡിവൈ.എസ്.പിയും സംഘവും പിടികൂടിയത്. ഇതോടെ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും പിടിയിലായി. തോക്കിടപാടുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അട്ടപ്പാടി നരസിമുക്കിലെ ഫാം ഹൗസിൽ വെച്ച് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ കൊല്ലപ്പെടുകയായിരുന്നു.
സംഘർഷത്തിൽ മർദനമേറ്റ കണ്ണൂർ സ്വദേശി വിനയൻ പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ 11 പ്രതികളെ ഉൾപ്പെടുത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒളിവിൽപോയ പ്രതികളിൽ അവസാനത്തെ ആളാണ് ചൊവ്വാഴ്ച പിടിയിലായത്. കഴിഞ്ഞ ജൂലൈ ഒന്നിനാണ് നരസിമുക്കിൽ തോക്ക് വിൽപനയുമായി ബന്ധപ്പെട്ട് രണ്ടുപേരുടെ മരണത്തിന് ഇടയായ സംഘർഷമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.