ലഹരിയിൽ അമ്മയെ കൊലപ്പെടുത്താൻ ശ്രമം; മകൻ അറസ്റ്റിൽ

ആ​മ്പ​ല്ലൂ​ർ (തൃ​ശൂ​ർ): മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ അ​മ്മ​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പു​തു​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ക്കൂ​ര്‍ കോ​നി​ക്ക​ര നെ​ല്ലി​പ​റ​മ്പി​ല്‍ വി​ഷ്ണു​വാ​ണ് (30) അ​റ​സ്റ്റി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ല്‍ വീ​ട്ടി​ലെ സാ​മ​ഗ്രി​ക​ളെ​ല്ലാം ത​ല്ലി പൊ​ളി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത അ​മ്മ മ​ല്ലി​ക​യെ ഇ​യാ​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ക​ത്തി​യെ​ടു​ത്ത് വീ​ശു​ന്ന​തി​നി​ടെ ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ല്‍ മ​ല്ലി​ക കു​ത്തേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മ​ല്ലി​ക​യു​ടെ പ​രാ​തി​യി​ല്‍ പു​തു​ക്കാ​ട് പൊ​ലീ​സ് വി​ഷ്ണു​വി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - drug addict youth who tried to kill mother arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.