താമരശ്ശേരി: താമരശ്ശേരിയിൽ വിൽപനക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മൂന്നുപേർ പൊലീസ് പിടിയിലായി. താമരശ്ശേരി കാരാടി വിളയാറചാലിൽ സായുജ് എന്ന കുട്ടാപ്പി (33), കാരാടി പുല്ലോറയിൽ ലെനിൻരാജ് (34), പെരുമ്പള്ളി പേട്ടയിൽ സിറാജ് (28) എന്നിവരെയാണ് ഓടക്കുന്നുവെച്ച് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ചില്ലറ വിൽപനക്കായി പാക്ക് ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായതെന്നും 22 ഗ്രാം എം.ഡി.എം.എ, ഇലക്ട്രോണിക് ത്രാസ്, പ്ലാസ്റ്റിക് പാക്കിങ് കവറുകൾ എന്നിവ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇവർ വിൽപന നടത്തുന്നത്. ഒരു മാസം മുമ്പ് താമരശ്ശേരിക്കടുത്ത് അമ്പലമുക്കിൽ നാട്ടുകാരുടെ നേർക്ക് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം ഉണ്ടായിരുന്നു. അമ്പലമുക്ക് ലഹരി മാഫിയ സംഘത്തിൽപെട്ടവരുമായി സായുജിന് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ വെള്ളിയാഴ്ച താമരശ്ശേരി കോടതിയിൽ ഹാജരാക്കും. താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നിർദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ രാജീവ് ബാബു, സീനിയർ സി.പി.ഒ എൻ.എം. ജയരാജൻ, സി.പി.ഒ പി.പി. ജിനീഷ്, താമരശ്ശേരി എസ്.ഐമാരായ കെ.എസ്. ജിതേഷ്, പി.ഡി. റോയിച്ചൻ, വി.കെ. റസാഖ്, എ.എസ്.ഐ ടി. സജീവ്, സി.പി.ഒമാരായ സി.പി. പ്രവീൺ, രജിത, രാകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.