കോട്ടയം: ആഡംബര കാറിൽ കടത്തുകയായിരുന്ന ആറ് ലക്ഷത്തോളം രൂപ വിലവരുന്ന 10 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. കോട്ടയം ഈരയിൽക്കടവ് - മണിപ്പുഴ ബൈപാസിലായിരുന്നു ലഹരിവേട്ട. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. പാലക്കാട് പട്ടാമ്പി വെല്ലപ്പുഴ പുത്തൻ പീടിയേക്കൽ സൈനുൽ ആബിദ് (24), ഒറ്റപ്പാലം കടമ്പഴിപ്പുറം പാലയ്ക്കൽ റിയാസ് (34) എന്നിവരെയാണ് ജില്ല പൊലീസ് മേധാവിയുടെ ഡൻസാഫ് സംഘവും ചിങ്ങവനം പൊലീസും ചേർന്ന് പിടികൂടിയത്.
ഇവർ സഞ്ചരിച്ച മാരുതി ബേലനൊ കാറും പൊലീസ് പിടിച്ചെടുത്തു. ക്രിസ്മസ്-ന്യൂ ഇയർ പ്രമാണിച്ച് ജില്ലയിലേക്ക് വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തുന്നുെവന്ന് ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ബൈപാസിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇവർ കുടുങ്ങുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കൈമാറാൻ കൊണ്ടുവന്നതാണിതെന്ന് പൊലീസ് പറഞ്ഞു. എവിടെനിന്ന് ഇവർക്ക് ലഭിച്ചുവെന്നതടക്കം അന്വേഷിച്ചുവരുകയാണെന്നും ഇവർ പറഞ്ഞു.
ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ആർ. ജിജുവിെൻറ നേതൃത്വത്തിൽ എസ്.ഐ ജോൺസൺ ആൻറണി, എ.എസ്.ഐ രവീന്ദ്രൻ, സി.പി.ഒ ജോജി, ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ സജീവ് ചന്ദ്രൻ, ശ്രീജിത് ബി.നായർ, തോംസൺ കെ.മാത്യു ,അജയകുമാർ, എസ്. അരുൺ, അനീഷ് വി.കെ, ഷിബു പി.എം,ഷമീർ സമദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.