അമ്പലപ്പുഴ: സമൂഹ മാധ്യമങ്ങൾ വഴി മാരക മയക്കുമരുന്നുകൾ വിതരണം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ആലപ്പുഴ ആലിശ്ശേരി വാർഡ് വലിയ പറമ്പിൽ വീട്ടിൽ തൻവീർ അഹമ്മദ് സേട്ടിനെയാണ് (27) പുന്നപ്ര പൊലീസ് പിടികൂടിയത്.
വിദേശത്തുള്ള ഫോൺ നമ്പർ ഉപയോഗിച്ച് വാട്ട്സ്ആപ്പിൽ ഗ്രൂപ്പുകളുണ്ടാക്കി മയക്കുമരുന്നുകൾ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളായ ഇജാസ്, റിൻഷാദ് എന്നിവരെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന്, ഒളിവിലായിരുന്ന തൻവീറിനെ പൊലീസ് വലയിലാക്കുകയായിരുന്നു.
പരസ്പരം കാണാതെ വാട്സ്ആപ് വഴി മയക്കുമരുന്ന് വെച്ചിരിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ ഷെയർ ചെയ്തായിരുന്നു വിതരണം. തിരുവമ്പാടിയിൽ കോഫി ഷോപ് നടത്തുന്ന തൻവീർ തന്റെ കടയിലെ ജീവനക്കാരനായ ബംഗാൾ സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാണ് പണമിടപാട് നടത്തിയിരുന്നത്. കൂട്ടുപ്രതികൾ പിടിയിലായതോടെ ബംഗാൾ സ്വദേശിയെ നാട്ടിലേക്ക് കയറ്റിവിട്ടിരുന്നു. പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദ്, എസ്.ഐ മാരായ സിദ്ദീഖ്, അജീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സേവ്യർ, അനസ്, ടോമി, രാജീവ്, വിനിൽ, ബിനു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.