തൃശൂർ: വിമാനമാർഗം കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തിയ രണ്ട് യുവാക്കൾ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി സ്വദേശികളായ ദയാൽ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. കൊറിയർ മാർഗം ഇവർ അയച്ചുകൊടുത്ത അര കിലോ എം.ഡി.എം.എ പൊലീസ് കണ്ടെത്തി. കഴിഞ്ഞയാഴ്ച മെത്താഫെറ്റമിൻ എന്ന മാരക മയക്കുമരുന്നുമായി ഇവർ പിടിയിലായിരുന്നു. ആഗസ്റ്റ് 11ന് തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ 100 ഗ്രാം മെത്താഫെറ്റമിൻ കൈമാറാനുള്ള നീക്കത്തിനിടെ ദയാലും അഖിലും തൃശൂർ ഈസ്റ്റ് പൊലീസിന്റെ പിടിയിലായിരുന്നു. ത്ഇസ
വരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ വ്യക്തമായത്. വിമാനമാർഗം ഡൽഹിയിലെത്തുന്ന ഇവർ നൈജീരിയൻ പൗരനിൽ നിന്നാണ് സിന്തറ്റിക് വിഭാഗത്തിലുള്ള മയക്കുമരുന്ന് വാങ്ങുന്നത്. വിമാനമാർഗം തന്നെയാണ് ഇത് സംസ്ഥാനത്തേക്ക് കടത്തുന്നത് എന്നും വ്യക്തമായി. വീട്ടുകാരുടെ ആഭരണങ്ങൾ പണയപ്പെടുത്തി നാല് ലക്ഷം രൂപയാണ് നൈജീരിയൻ പൗരന് ഇതിനായി നൽകിയത്. കൊറിയർ മാർഗവും മയക്കുമരുന്ന് അയക്കുന്നുവെന്ന് വ്യക്തമായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അര കിലോ എം.ഡി.എം.എ പിടികൂടിയത്.
കൊച്ചിയിലെ ഏജൻസി വഴിയാണ് ഇവർ എം.ഡി.എം.എ അയച്ചത്. ഈ കേസിൽ ഇവരുടെ അറസ്റ്റ് ഈസ്റ്റ് സി.ഐ ലാൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി. നേരത്തെയും ഇവർ സമാനമായ രീതിയിൽ മയക്കുമരുന്ന് കടത്തിയതായാണ് പൊലീസ് നൽകുന്ന വിവരം. ഇവരുടെ ഉപഭോക്താക്കളെ കുറിച്ചും മയക്കുമരുന്ന് നൽകുന്ന നൈജീരിയൻ പൗരനെകുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ ഫോൺ രേഖകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.