കാസർകോട്: ജില്ലയിൽ മയക്കുമരുന്ന് കടത്തുന്ന യുവാക്കളുടെ എണ്ണത്തിൽ വൻ കുതിപ്പ്. ഇവരെ കൈയോടെ പിടികൂടുന്നതിന്റെ കണക്കുകളിലും വൻ വർധന. ജില്ലയിൽ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നവര്‍ക്കെതിരെയും ഉപയോഗിക്കുന്നവര്‍ക്കെതിരെയും ഈ വര്‍ഷം 284 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞവർഷം 76 കേസുകൾ രജിസ്റ്റർ ചെയ്തിടത്താണ് ഈ വർധന. അതായത് എണ്ണത്തിൽ നാലിരട്ടിയോളം വർധന. ഈവർഷം അവസാനിക്കാൻ ഇനിയും മാസങ്ങൾ ശേഷിക്കെയാണ് മയക്കുമരുന്ന് കടത്തു സംഘത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ.
ജില്ലയിൽ ക്വട്ടേഷന്‍-കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെയും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും ശക്തമായ നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നത്. രാത്രി പരിശോധനയും വാഹന പരിശോധനയും കര്‍ശനമാക്കി. ഈ വര്‍ഷം ഇതുവരെ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട 64 പേര്‍ക്കെതിരെ ക്രിമിനല്‍ നടപടി ചട്ടം 107 പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് മുമ്പാകെ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതായി ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന അറിയിച്ചു. മണല്‍ മാഫിയക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിച്ചു.
ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നതിനും സംഘടിത ആക്രമണങ്ങള്‍ തടയുന്നതിനും ജില്ലയില്‍ നിലവിലുള്ള ആന്റി- ഓര്‍ഗനൈസ്ഡ് ക്രൈം സെല്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം തുടരും.
സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 18 പ്രതികള്‍ക്കെതിരെ ഈ വര്‍ഷം ഇതുവരെ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് ആക്ട് (പ്രിവന്‍ഷന്‍) ആക്ട് പ്രകാരം നടപടിയെടുത്തതായും പൊലീസ് അറിയിച്ചു.
ലക്ഷ്യംകണ്ട് ക്ലീൻ ഓപറേഷൻ കാസർകോട്
കാഞ്ഞങ്ങാട്: ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ആരംഭിച്ച 'ക്ലീൻ ഓപറേഷൻ കാസർകോട്' ലക്ഷ്യത്തിലേക്ക്. വീര്യമേറിയ എം.ഡി.എം.എ മയക്കുമരുന്ന് വിതരണ-കടത്ത് സംഘത്തിന്റെ വേരറുക്കുകയാണ് പൊലീസ് പരിശോധനയിലൂടെ. ജില്ലയിൽ പിടിമുറുക്കിയ മയക്കുമരുന്ന് ലോബിക്കുമേൽ ആധിപത്യമുണ്ടാക്കാൻ ഒരു മാസത്തിനിടെ ഓപറേഷന് സാധിച്ചു. കാഞ്ഞങ്ങാട്ടും നീലേശ്വരത്തും ബേക്കൽ, മേൽപറമ്പ പൊലീസ് സ്റ്റേഷനുകളിലായി ഒരാഴ്ചക്കിടെ ഒമ്പത് മയക്കുമരുന്ന് അറസ്റ്റുകൾ രേഖപ്പെടുത്തി. ഒരാഴ്ചക്കിടെ 40 കഞ്ചാവ് കേസുകൾ ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്തു.
ഹോസ്ദുർഗ് പൊലീസ് അറുപത് കഞ്ചാവ് കേസുകൾ പിടികൂടി. മയക്കുമരുന്ന് ഉപയോഗം വർധിച്ചതോടെ കടത്തുകാരുടെയും ഇടനിലക്കാരുടെയും എണ്ണം പെരുകി. പൊലീസ് ആദ്യമൊക്കെ അവഗണിച്ചത് മയക്കുമരുന്ന് സംഘത്തിന് നേട്ടമായി മാറി.
പൊലീസ് ഉണർന്നപ്പോഴേക്കും കാര്യങ്ങൾ പിടിവിട്ട അവസ്ഥയിലുമെത്തി. ഒരു ഗ്രാം എം.ഡി.എം.എക്ക് 4000 രൂപ മുതൽ 5000 രൂപ വരെയാണ് ആവശ്യക്കാരിൽനിന്ന് ഇടനിലക്കാർ ഈടാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് അതിരഹസ്യമായാണ് ജില്ലയിലേക്ക് മയക്കുമരുന്ന് ഒഴുകിയെത്തുന്നത്. ആഴ്ചകളോളം വലവിരിച്ച് നടത്തുന്ന പരിശ്രമങ്ങൾക്കൊടുവിലാണ് ഓരോ മയക്കുമരുന്ന് പ്രതികളെയും കുടുക്കാനാവുന്നത്. പൊലീസ് ഓപറേഷൻ ഫലം കണ്ടുതുടങ്ങിയതോടെ വലിയ ആശ്വാസത്തിലാണ് നാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.