മംഗളൂരു: ഉടുപ്പി താലൂക്കിലെ ശിവള്ളി വില്ലേജിൽ ബീഡാനഗുഡ്ഡെയിൽ വിൽപനക്കിടെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. മഹാത്മാഗാന്ധി ഓപൺ എയർ ഓഡിറ്റോറിയത്തിനു സമീപം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കടത്തുകാരനെ ഉടുപ്പി ടൗൺ പൊലീസ് പിടികൂടിയത്.
3,25,330 രൂപ വിലവരുന്ന എം.ഡി.എം.എ, ചരസ് എന്നിവ പ്രതിയിൽനിന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബ്രഹ്മവാർ ഉപ്പൂർ സ്വദേശി എം. നാഗരാജിനെ (25) അറസ്റ്റ് ചെയ്തു. ഉടുപ്പി സബ് ഡിവിഷൻ ഡി.വൈ.എസ്.പി പ്രഭു ഡി.ടി, ഉടുപ്പി ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ രാമചന്ദ്ര നായക് എന്നിവരുടെ നേതൃത്വത്തിലാണ് ഓപറേഷൻ നടത്തിയത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ പുനീത് കുമാർ, ഉദ്യോഗസ്ഥരായ സുരേഷ്, ബഷീർ, ഹേമന്ത്, രാജേഷ്, വിനയ്, ആനന്ദ്, ശിവകുമാർ എന്നിവരുമുണ്ടായിരുന്നു.
നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയും ചരസും മോട്ടോർ സൈക്കിളിൽ പൊതുസ്ഥലത്ത് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.