അർഷാദ്

മയക്കുമരുന്ന്: യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണി കാഞ്ഞങ്ങാട്ട് അറസ്റ്റിൽ. ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് മൊത്ത വിതരണ സംഘത്തിലെ കണ്ണി ഞാണിക്കടവിലെ കെ. അർഷാദ് (32) പിടിയിലായത്.

മാനഭംഗം, മോഷണം, മയക്കുമരുന്ന് കടത്ത്, അടിപിടി എന്നിവയുമായി ബന്ധപ്പെട്ട് ഹോസ്ദുർഗ്, നീലേശ്വരം, പയ്യന്നൂർ സ്റ്റേഷനുകളിൽ പത്തിലധികം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗമായ ഹോസ്ദുർഗ് എസ്.ഐ ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Drugs Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.