മൂവാറ്റുപുഴ: പുതുവത്സര ആഘോഷങ്ങൾക്കിടെ വടിവാളുമായി റിട്ട. എസ്.ഐയുടെ വിളയാട്ടം. വീടും വാഹനങ്ങളും തകർത്തു. മാറാടി പഞ്ചായത്തിലെ കായനാട്ട് ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. റിട്ട. എസ്.ഐ കളത്തൂർകുടിയിൽ ബിൻസനാണ് വടിവാളുമായി ആക്രമണം അഴിച്ചുവിട്ടത്.
കായനാട് മറ്റപ്പാടം മഹിഷാസുര മർദിനി ക്ഷേത്രത്തിന് സമീപം കാവുംമുഖത്ത് സലുവിന്റെ വീടിനുനേരെ ആക്രമണമുണ്ടായി. വീടിന് മുൻവശം പാർക്കു ചെയ്തിരുന്ന ടിപ്പർ ലോറികളും കാറുകളും ഉൾപ്പെടെ ആറോളം വാഹനങ്ങൾ ആക്രമിച്ചു. വടിവാൾ ഉപയോഗിച്ച് വെട്ടിയും കുത്തിയുമാണ് വാഹനങ്ങൾ നശിപ്പിച്ചത്. വീടിനു നേരെ കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തി. സംഭവം കണ്ട് ചോദിക്കാൻ ചെന്ന വീട്ടമ്മയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അയൽവാസികൾ അറിയിച്ചതനുസരിച്ച് രാമമംഗലം സി.ഐ സ്ഥലത്തെത്തി. ബിൻസനെതിരെ പൊലീസ് കേസെടുത്തു. നിസ്സാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്നും ഇത് പ്രതിയുടെ ഉന്നത രാഷ്ട്രീയബന്ധം മൂലമാണെന്നും നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.