ശാസ്താംകോട്ട: പട്ടികജാതിക്കാരിയായ എസ്.എഫ്.ഐ പ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ.
പടിഞ്ഞാറെ കല്ലട നടുവിലക്കര കവളിക്കൽ വീട്ടിൽ വിശാഖ് കല്ലട (26) ആണ് അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിദ്യാർഥിനിയിൽ നിന്ന് ഇയാൾ പലപ്പോഴായി ഒൻപത് ലക്ഷം രൂപയും തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്കിന്റെ സി.സി അടച്ചിരുന്നതും വിദ്യാർഥിനിയുടെ പണം ഉപയോഗിച്ചായിരുന്നു എന്ന് കണ്ടെത്തി. എസ്.സി- എസ്.ടി വകുപ്പുകളും പ്രതിക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.
ശാസ്താംകോട്ട കോളജിലെ കെ.എസ്.യു യൂനിയൻ ജനറൽ സെക്രട്ടറിയായിരുന്ന മുകുന്ദന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിലും കടപുഴ ഉപരികുന്നം ക്ഷേത്രത്തിൽ ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ചത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കൂടിയാണ് വിശാഖ്.ശാസ്താംകോട്ട ഡിവൈ.എസ്.പി ജയകുമാറിന്റെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.