നെടുമങ്ങാട്: അവിവാഹിതയായ യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് നെടുമങ്ങാട് െപാലീസ് പിടിയിൽ. ഡി.വൈ.എഫ്.ഐ നെടുമങ്ങാട് ഏരിയ ജോയിന്റ് സെക്രട്ടറി ആനാട് ഇരിഞ്ചയം വേട്ടമ്പള്ളി കുന്നിൽ വീട്ടിൽ വിഷ്ണുവിനെ (33) യാണ് നെടുമങ്ങാട് െപാലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 16ന് ഉച്ചക്കായിരുന്നു സംഭവം. യുവതി മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് പ്രതി വീട്ടിൽ കടന്ന് യുവതിയെ പീഡിപ്പിച്ചത്. സംഭവം പാർട്ടി ഓഫിസിൽ െവച്ച് ഒതുക്കിത്തീർക്കാൻ ശ്രമം നടന്നെങ്കിലും പെൺകുട്ടിയുടെ പരാതി നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ആനാട്, മൂഴി മണ്ഡലം കമ്മിറ്റികൾ രംഗത്ത് വരുകയായിരുന്നു.
പ്രതി ജോലി ചെയ്യുന്ന ആനാട് ഫാർമേഴ്‌സ് ബാങ്കിലേക്കും ഇയാൾ പി.ടി.എ പ്രസിഡന്റ് ആയിരിക്കുന്ന രാമപുരം യു.പി സ്കൂളിലേക്കും പ്രതിഷേധ മാർച്ചുകൾ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്നാണ് െപാലീസിൽ പരാതി എത്തുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ, ഇൻസ്‌പെക്ടർ സതീഷ്കുമാർ, സബ് ഇൻസ്‌പെക്ടർമാരായ ശ്രീനാഥ്, സൂര്യ, എ.എസ്.ഐ മാരായ നൂറുൽ ഹസൻ, വിജയൻ തുടങ്ങിയവരുടെ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.