എടയാർ സ്പിരിറ്റ് കേസന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന്

ആലുവ: എടയാർ സ്പിരിറ്റ് കേസ് അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന്. എറണാകുളം കച്ചേരിപ്പടിയിലെ ക്രൈംബ്രാഞ്ച് ഓഫിസ് കേന്ദ്രീകരിച്ചാകും അന്വേഷണം. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ശനിയാഴ്ച ഉത്തരവാകുമെന്നാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെള്ളിയാഴ്ച പൂർത്തിയായിട്ടുണ്ട്. എടയാർ വ്യവസായ മേഖലയിലെ പ്രവർത്തനരഹിതമായ പെയിന്‍റ് കമ്പനിയിൽനിന്ന് 8500 ലിറ്റർ സ്പിരിറ്റാണ് ബുധനാഴ്ച രാത്രി പിടികൂടിയത്.

ആലുവയിൽ രജിസ്റ്റർ ചെയ്ത കേസി‍െൻറ അന്വേഷണത്തിൽ സ്പിരിറ്റ് ഇടപാടിന് അന്തർ സംസ്ഥാന ബന്ധമുള്ളതായി കണ്ടെത്തിയതായാണ് അറിവ്. ഇതേതുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നത്. സംഭവത്തിൽ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ശാരീരിക അവശതയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുഖ്യപ്രതി കലൂർ അശോക റോഡ് നടുവിലമുള്ളത്ത് എൻ.വി. കുര്യനെ വ്യാഴാഴ്ച്ച രാത്രിയിൽ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ മകൻ റിബിനുവേണ്ടി എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു. നേരത്തേ അറസ്റ്റിലായ കുര്യ‍െൻറ ഏജന്‍റുമാരായ ബൈജു, സാംകുമാർ എന്നിവരും റിമാൻഡിലാണ്. 

Tags:    
News Summary - Edayar Spirit Case Investigation to Excise Crime Branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.