പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യഹർജിയിൽ ഹൈകോടതി ഇന്ന് വിധി പറയും. നേരത്തെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ലൈലയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ്, ഇവർ ഹൈകോടതിയെ സമീപിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തില്ലെന്നാണ് ലൈലയുടെ വാദം.
മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ് എന്നിവരാണ് യഥാക്രമം കേസിലെ ഒന്നും രണ്ടുംപ്രതികൾ. ഇക്കഴിഞ്ഞ സെപ്റ്റംബറിലും ജൂണിലുമായിരുന്നു തൃശുരും എറണാകുളത്തും താമസമാക്കിയിരുന്ന റോസ്‍ലിയെയും പദ്മയെയും നരബലിയുടെ പേരിൽ പ്രതികൾ കൊലചെയ്തതത്്. ലൈലയ്ക്കെതിരെ നിരവധി ശാസ്ത്രീയ തെളിവുകളുണ്ടെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.