വിദ്യാർഥിനിയെ സ്കൂട്ടറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ

മാന്നാർ: വിദ്യാർഥിനിയെ സ്‌കൂട്ടറിൽകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല പ്രസാദം വീട്ടിൽ വാസുദേവൻ നായരെ (ഭയങ്കരൻ അപ്പൂപ്പൻ -68) യാണ് പിടികൂടിയത്.

ഫെബ്രുവരി 18നു മാവേലിക്കരയിലെ സ്വകാര്യ കോളജിലേക്ക് പോകുന്നതിനിടെയാണ് സംഭവം. തിരുവല്ല -കായംങ്കുളം സംസ്ഥാന പാതയിൽ ചെന്നിത്തല കല്ലുംമൂട് ജങ്ഷനിലേക്ക് മഠത്തും പടി ജങ്ഷനിലുടെ നടന്നു വരുകയായിരുന്ന വിദ്യാർഥിനിയെ തന്റെ സ്‌കൂട്ടറിൽ കല്ലുമ്മൂട് ജങ്ഷനിലിറക്കാമെന്ന് പറഞ്ഞു കയറ്റിയശേഷം പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഈ വിവരം വിദ്യാർഥിനി മാതാവിനെ അറിയിച്ചു. ചോദിക്കാനെത്തിയ മാതാവിനെ പ്രതി അസഭ്യം പറയുകയും ആക്രമിച്ചതായും വിദ്യാർഥിനി മാന്നാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

മൊഴിയുടെ അടിസ്ഥാനത്തിൽ മാന്നാർ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌.ഐ അനിൽകുമാർ, അഡീഷനൽ എസ്‌.ഐമാരായ മധുസൂദനൻ, ബിന്ദു, സിവിൽ പൊലീസ് ഓഫിസർമാരായ സജീവ്, അരുൺ, വനിത സിവിൽ പൊലീസ് ഓഫിസർ ബിന്ദു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Elderly man arrested for trying to molesting student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.