കരുനാഗപ്പള്ളി: ബാലികയെ ബലാത്സംഗം ചെയ്ത കേസിൽ വയോധികന് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജി ഉഷാ നായർ ശിക്ഷ വിധിച്ചത്.
ശാസ്താംകോട്ട പൊലീസ് 2017ൽ രജിസ്റ്റർ ചെയ്ത കേസിൽ മൈനാഗപ്പള്ളി സ്വദേശിയായ പ്രതി ശാസ്താംകോട്ട മനക്കരയിൽ ജോലി നോക്കിവരവേ 2016 ലാണ് സംഭവം നടന്നത്. ഏഴാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന ബാലികയെ ബലാത്സംഗം ചെയ്തെന്നതാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ് കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.