പെരിന്തൽമണ്ണ: ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ അങ്ങാടിപ്പുറം ചീരട്ടാമലയിലെത്തിച്ച് തെളിവെടുത്തു. മുഖ്യപ്രതികളായ പാലക്കാട് ചളവറ സ്വദേശികളായ ശിബിലി (22), സുഹൃത്ത് ഫർഹാന (19) എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്.
അങ്ങാടിപ്പുറത്തുനിന്ന് പരിയാപുരം വഴി ചെറുകരയിലേക്ക് പോകുന്ന റോഡിലെ വിജനമായ പ്രദേശമായ ചീരട്ടാമലയിലെ കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞ ഉപകരണങ്ങൾ പൊലീസ് കണ്ടെടുത്തു. കൊലപാതകശേഷം മൃതദേഹം വെട്ടിമുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ, ഇതിൽ ഉപയോഗിക്കുന്ന പൊട്ടിയ ബ്ലേഡ്, ചുറ്റിക, രക്തത്തിൽ കുതിർന്ന ടർക്കി, ബെഡ് ഷീറ്റ്, ചെറിയ കത്തി, രണ്ട് തലയണക്കവർ, പാൻറ്, ഷർട്ട്, ചെരിപ്പ് എന്നിവയും കട്ടർ വാങ്ങിയ കവറിൽ പൊതിഞ്ഞ രണ്ട് എ.ടി.എം കാർഡ് എന്നിവയുമാണ് കണ്ടെടുത്തത്.
വസ്ത്രങ്ങളും ആയുധങ്ങളും തുണിയിൽ കെട്ടിയ നിലയിലാണ് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നത്. തെളിവെടുപ്പിനെത്തുന്നതറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടിയിരുന്നു. ഉച്ചക്ക് 1.15ഓടെ ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസ്, തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.