സുദീപ്, ഡിമ്പിൾ ലാമ്പ, നിധിൻ, വിവേക്

മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ തെളിവെടുപ്പ് ഇന്ന്

എറണാകുളം: മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. പരാതിക്കാരിയെ കാറിലേക്ക് കയറ്റിയ പള്ളിമുക്കിലെ പബ്ബിലും ഭക്ഷണം കഴിച്ച സമീപത്തെ ഹോട്ടലിലും പ്രതികളെ എത്തിക്കും. പ്രതികളെ ഇന്നലെ കസ്റ്റഡിയിൽ ലഭിച്ചതാണ്. പ്രതികളെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.

പ്രതികൾ അഞ്ചു ദിവസമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രാജസ്ഥാൻ സ്വദേശിയും മോഡലുമായ ഡിമ്പിൾ, കൊടുങ്ങല്ലൂർ സ്വദേശികളായ സുദീപ് , വിവേക്, നിതിൻ എന്നിവരാണ് പ്രതികൾ. പ്രതികൾക്ക് മാഫിയ സംഘങ്ങളുമായുള്ള ബന്ധവും കേസിൽ മറ്റുള്ളവരുടെ പങ്കും കണ്ടെത്താനായാണ് പൊലീസ് ശ്രമിക്കുന്നത്.

യുവതിക്ക് നേരെയുണ്ടായത് ആസൂത്രിതവും അതിക്രൂരവുമായ പീഡനമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പീഡനത്തിന് ഒത്താശ ചെയ്തത് പ്രതി ഡിംപിളാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. 

Tags:    
News Summary - Evidence collection in the case of gang-rape of the model today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.