കാ​ന​ക്കു​ത്ത് വ​ന​ത്തി​ല്‍ എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ പി​ടി​കൂ​ടി​യ വാ​ഷും ഉ​പ​ക​ര​ണ​ങ്ങ​ളും

വനത്തില്‍ എക്‌സൈസ് റെയ്ഡ്; 310 ലിറ്റര്‍ വാഷും ഉപകരണങ്ങളും പിടികൂടി

എടക്കര: വനത്തിലെ വാറ്റുകേന്ദ്രത്തില്‍ നിലമ്പൂര്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 310 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലങ്ങോട് പെരുമ്പത്തൂര്‍ കാനക്കുത്ത് വനത്തിലാണ് വ്യാജമദ്യ നിര്‍മാണത്തിനായി തയാറാക്കി വെച്ച വാഷും ഉപകരണങ്ങളും പിടിച്ചെടുത്തത്.

ഓണം സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ചാണ് നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ സംഘം വനത്തില്‍ പരിശോധന നടത്തിയത്. ഓണത്തോടനുബന്ധിച്ച് വിപണിയിലെത്തിക്കാനായി തയാറാക്കിയതാണിവയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു പി. എബ്രഹാം, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രാകേഷ്, ചന്ദ്രന്‍, എബിന്‍, സണ്ണി, പ്രദീപ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് വനത്തില്‍ റെയ്ഡ് നടത്തിയത്.

Tags:    
News Summary - Excise raid in forest; 310 liters of wash and equipment seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.