കുവൈത്ത് സിറ്റി: വൻതോതിൽ നിരോധിത മരുന്നുമായി പ്രവാസി പിടിയിൽ. വലിയ അളവിലുള്ള മരുന്നുകൾ (വളർച്ച ഹോർമോൺ) ഇയാളിൽനിന്ന് കണ്ടെത്തി. കുറിപ്പടിയും ലൈസൻസും ഇല്ലാതെ വിതരണം ചെയ്യുന്നതായിരുന്നു ഇവ. വൻതോതിൽ സൈക്കോട്രോപിക് വസ്തുക്കളും ഇയാളിൽനിന്ന് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിൽ ഗുളികകള്‍ കണ്ടെത്തിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘമാണ് പ്രതിയെ പിടികൂടിയത്. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. രാജ്യത്ത് മയക്കുമരുന്ന് ഉപയോഗവും വിപണനവും കണ്ടെത്തുന്നതിനായി ശക്തമായ പരിശോധനകൾ നടന്നുവരുകയാണ്. പിടികൂടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.