ബംഗളൂരു: പാതിവ്രത്യം തെളിയിക്കാൻ ഭാര്യയുടെ കൈയിൽ കർപ്പൂരം കത്തിച്ച് ഭർത്താവ് പരീക്ഷണം നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം. സംഭവെത്തതുടർന്ന് സ്ത്രീയുടെ കൈയിൽ സാരമായി പൊള്ളലേറ്റു. കർണാടകയിലെ കോലാർ ജില്ലയിലെ വീരനെഹള്ളി ഗ്രാമത്തിലാണ് പ്രാകൃതമായ സംഭവം അരങ്ങേറിയത്.
അഞ്ചു ദിവസം മുമ്പ് നടന്ന സംഭവത്തിൽ ഭർത്താവിനെ പേടിച്ച് ഭാര്യ പരാതി നൽകിയിരുന്നില്ല. എന്നാൽ, അംബേദ്കർ സേവ സമിതി പ്രസിഡൻറ് കെ.എം. സന്ദേശിെൻറ ഇടപെടലിൽ വേമാഗൽ പൊലീസ് സ്ത്രീയുടെ ഭർത്താവ് ആനന്ദക്കായി അന്വേഷണം ആരംഭിച്ചു. 14 വർഷം മുമ്പ് വിവാഹിതരായ ആനന്ദനും ഭാര്യക്കും ഒരു മകനുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇത്രയധികം വർഷം ഒന്നിച്ച് ജീവിച്ചിട്ടും ഭാര്യയുടെ പാതിവ്രത്യത്തെക്കുറിച്ച് ആനന്ദക്ക് സംശയം ഉണ്ടായിരുന്നു. തുടർന്ന് അഞ്ചു ദിവസം മുമ്പ് സ്ത്രീയുടെ ഉള്ളം കൈയിൽ കർപ്പൂരം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. നിരക്ഷരയായ സ്ത്രീ ഭർത്താവ് പറയുന്നത് അതുപോലെ അനുസരിച്ചു. സംഭവം പിന്നീട് ഗ്രാമവാസികൾ അറിഞ്ഞതോടെ പ്രതിഷേധമുയരുകയായിരുന്നു. സ്ത്രീയിൽനിന്ന് പരാതി വാങ്ങിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.