ആലപ്പുഴ: നഗരത്തിൽ സ്ഫോടകവസ്തു പൊട്ടി യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ നാടൻ ബോംബ് കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക് ഫലം നിർണായകം. ചാത്തനാട് രാഹുൽ രാധാകൃഷ്ണെൻറ വീട്ടിൽനിന്ന് കണ്ടെടുത്ത നാടൻ ബോംബിെൻറ അംശങ്ങൾ എറണാകുളം റീജനൽ ഫോറൻസിക് ലാബിലാണ് പരിശോധനക്ക് അയച്ചത്. ഇതിെൻറ ഫലമറിയാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് സൂചന.
സ്ഫോടനത്തിൽ തോണ്ടൻകുളങ്ങര കിളിയൻപറമ്പ് അരുൺകുമാർ (ലേ കണ്ണൻ -29) കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രാഹുൽ താമസിക്കുന്ന വീട്ടിൽനിന്ന് നോർത്ത് പൊലീസ് ബോംബ് കണ്ടെടുത്തത്. അതേസമയം, കണ്ണെൻറ മരണകാരണം കൈവശമിരുന്ന ബോംബ് പൊട്ടിയാണെന്നാണ് പൊലീസിെൻറ അനുമാനം. കൈയിലിരുന്ന് പൊട്ടിയാലും എറിഞ്ഞ് പൊട്ടിച്ചാലുമുണ്ടാകുന്ന മുറിവുകൾക്ക് വലുപ്പത്തിൽ വ്യത്യാസമുണ്ടാകും. 19ന് വൈകീട്ട് 7.30ന് ചാത്തനാട് ശ്മശാനത്തിന് സമീപത്തെ കിളിയൻപറമ്പിൽ ഗുണ്ടസംഘങ്ങൾ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് സ്ഫോടകവസ്തു പൊട്ടി അരുൺകുമാർ മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ചാത്തനാട് കോളനിയിലെ മനു അലക്സിനെ വീട്ടിൽ കയറി വെട്ടിയ കേസിൽ കണ്ണെൻറ സംഘത്തിൽപെട്ട അഞ്ചുപേെര പൊലീസ് നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എതിർചേരിയിലെ രാഹുലിെൻറ വീട്ടിൽ നടത്തിയ പരിശോധനയിൽ നാടൻ ബോംബ് കണ്ടെടുത്തത്. ഈ കേസിൽ അവലൂക്കുന്ന് വൈക്കത്തുകാരൻ വീട് രേഷ്മ നിവാസിൽ രാഹുൽ രാധാകൃഷ്ണൻ (32), ഗേറ്റിങ്കൽ ഷിജോ ആൻറണി (ചിന്നുക്കുട്ടൻ -25) എന്നിവർ റിമാൻഡിലാണ്.
ചാത്തനാട് പ്രദേശത്ത് ഗുണ്ടസംഘങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഘർഷത്തിന് പിന്നാലെ കണ്ണനെ സ്ഫോടകവസ്തു എറിഞ്ഞ് കൊലപ്പെടുത്തിയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്താൻ നാടൻ ബോംബിെൻറ ഫോറൻസിക് പരിശോധനഫലം പുറത്തുവരണം. രണ്ടുകേസിലായി റിമാൻഡിലായ ഏഴുപ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.