മുക്കുപണ്ട പണയത്തട്ടിപ്പ്: പ്രതി പിടിയിൽ

കോതമംഗലം: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ. ബൈസൺവാലി പൊട്ടൻകാട് വാകത്താനത്ത് ബോബി ഫിലിപ്പിനെയാണ് (36) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്‌തത്.

കുത്തുകുഴി ശോഭനപ്പടിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് പണയംവെച്ചത്. ബുധനാഴ്ച ഉച്ചക്ക് ധനകാര്യ സ്ഥാപനത്തിൽ സ്വർണം പണയംവെക്കാൻ എത്തിയപ്പോഴാണ് പ്രതി പിടിയിലായത്. നേരത്തേ രണ്ടുതവണ ഇതേ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു.

സ്ഥിരമായി ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്ന ഇയാൾക്കെതിരെ കോട്ടയം,എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ നാൽപതോളം കേസുണ്ട്.

എസ്.ഐമാരായ ഷാഹുൽ ഹമീദ്, ആൽബിൻ സണ്ണി, വി.എം. രഘുനാഥ്, സി.പി.ഒ സി.ഇ. ഷെഫീക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Fake Gold Loan Scam: Suspect Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.