അടിമാലി: അന്വേഷകർ പിടികൂടാൻ എത്തുമ്പോൾ പുഴയിൽ ചാടി രക്ഷപ്പെടുന്നത് പതിവാക്കിയ പ്രതിയെ തന്ത്രപരമായ നീക്കത്തിലൂടെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നേര്യമംഗലം കാഞ്ഞിരവേലി പുറത്തൂട്ട് വീട്ടിൽ ഷാജിയെയാണ് (52) അടിമാലി റേഞ്ചിലെ പ്രിവൻറീവ് ഓഫിസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കോവിഡ് നിയന്ത്രണ സമയത്ത് വാറ്റ് ചാരായ നിർമാണവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. എന്നാൽ, പിടികൂടാൻ എത്തുമ്പോഴെല്ലാം എക്സൈസ് സംഘത്തിന്റെ വാഹനം കണ്ടാൽ ഉടൻ വീടിന് സമീപത്തെ പെരിയാറിൽ ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു പതിവ്. 15 ലേറെ തവണയാണ് ഇങ്ങനെ രക്ഷപ്പെട്ടത്.
എന്നാൽ, ഇത്തവണ വാഹനം അകലെ നിർത്തിയശേഷം എത്തിയ എക്സൈസ് സംഘം തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടുകയായിരുന്നു. അടിമാലി കോടതിയിൽ ഹാജരാക്കി. റെയ്ഡിൽ പ്രിവൻറീവ് ഓഫിസർ കെ.പി. ബിനുമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. മീരാൻ, വൈ. ക്ലമന്റ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.