ചോക്ക് പൊടി അടങ്ങിയ 33.35 ലക്ഷം രൂപയുടെ വ്യാജ മരുന്നുകൾ പിടിച്ചെടുത്തു

ഹൈദരാബാദ്: തെലങ്കാനയിൽ 33.35 ലക്ഷം രൂപയുടെ വ്യാജ മരുന്നുകൾ പിടിച്ചെടുത്തു. ചോക്ക് പൊടിയും അന്നജവും അടങ്ങിയ വ്യാജമരുന്നുകളാണ് തെലങ്കാനയിലെ ഡ്രഗ്‌സ് കൺട്രോൾ അഡ്മിനിസ്‌ട്രേഷൻ (ഡി.സി.എ) പിടികൂടിയത്.

മെഗ് ലൈഫ് സയൻസസ് എന്ന നിലവിലില്ലാത്ത കമ്പനിയാണ് ചോക്ക് പൊടിയും അന്നജവും അടങ്ങിയ വ്യാജ മരുന്നുകൾ മെഡിക്കൽ ഷോപ്പുകളിൽ വിൽക്കുന്നത്. നേരത്തെ സമാനമായ കേസിൽ സിപ്ല, ഗ്ലാക്സോ സ്മിത്ത്ക്ലൈൻ തുടങ്ങിയ പ്രശസ്ത ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലേബലുകളുള്ള ചോക്ക് പൗഡർ അടങ്ങിയ വ്യാജ മരുന്നുകൾ ഉൽപ്പാദിപ്പിച്ച് വിൽപന നടത്തിയതിന് ഉത്തരാഖണ്ഡിലെ മരുന്ന് നിർമാണ യൂനിറ്റ് പിടികൂടിയിരുന്നു. ഓപറേഷനിൽ അഞ്ച് പേരെയും അറസ്റ്റ് ചെയ്തു.


Tags:    
News Summary - Fake medicines containing chalk powder seized in Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.