വ്യാജ നോട്ടുകളും ലോട്ടറി ടിക്കറ്റും: മൂന്നാം പ്രതി അറസ്റ്റിൽ

പെരുമ്പടപ്പ്: വ്യാജ നോട്ടുകളും ലോട്ടറി ടിക്കറ്റും അടിച്ചു വിൽപന നടത്തുന്ന സംഘത്തിലെ മൂന്നാം പ്രതി അറസ്റ്റിൽ. വയനാട് മാനന്തവാടി വിമല നഗറിൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജെയിംസ് ജോസഫ് (46) ആണ് അറസ്റ്റിലായത്. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം മാനന്തവാടിയിൽനിന്നാണ് പ്രതിയെ പിടികൂടിയത്.

പെരുമ്പടപ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതി അഷ്റഫിനെയും രണ്ടാം പ്രതി പ്രജീഷിനെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നിർമാണത്തിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും പ്രിന്‍ററും വ്യാജ ലോട്ടറി ടിക്കറ്റും വ്യാജ ഇന്ത്യൻ കറൻസികളും കണ്ടെടുത്തിരുന്നു.

ലോട്ടറി ടിക്കറ്റുകളിൽ ഉപയോഗിക്കാനുള്ള സീലുകൾ ജെയിംസ് ജോസഫിന്‍റെ സഹായത്തോടെയാണ് നിർമിച്ചിരുന്നത്. ഇയാൾക്കെതിരെ വ്യാജ നോട്ട് നിർമാണത്തിനും വ്യാജ സ്വർണം പണയം വെച്ചതിനും പനമരം, പുൽപള്ളി, മാനന്തവാടി, കണ്ണൂർ ടൗൺ, ആലത്തൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Tags:    
News Summary - Fake notes and lottery ticket: 3rd accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.