അ​റ​സ്റ്റി​ലാ​യ ര​വീ​ന്ദ്ര​നും

മ​ണി​ക​ണ്ഠ​നും

ഒരുകിലോ കഞ്ചാവുമായി പിതാവും മകനും പിടിയിൽ

അ​ടൂ​ർ: ക​ഞ്ചാ​വു​മാ​യി മ​ധ്യ​വ​യ​സ്ക​നും മ​ക​നും അ​റ​സ്റ്റി​ൽ. അ​ടൂ​ർ പ​ള്ളി​ക്ക​ൽ തെ​ങ്ങ​മം പു​ന്നാ​റ്റു​ക​ര വ​ട​ക്കേ​വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ (57), ഇ​യാ​ളു​ടെ മ​ക​ൻ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രാ​ണ് ഡാ​ൻ​സാ​ഫ് സം​ഘ​വും അ​ടൂ​ർ പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ൽ പി​ടി​യി​ലാ​യ​ത്. വി​ൽ​പ​ന​ക്കാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ച ഒ​രു​കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ര​വീ​ന്ദ്ര​ൻ മു​മ്പ് അ​ബ്കാ​രി കേ​സി​ലും ക​ഞ്ചാ​വ് കേ​സി​ലും ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സ്വ​പ്‌​നി​ൽ മ​ധു​ക​ർ മ​ഹാ​ജ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡാ​ൻ​സാ​ഫ് ജി​ല്ല നോ​ഡ​ൽ ഓ​ഫി​സ​റും ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി​യു​മാ​യ കെ.​എ. വി​ദ്യാ​ധ​ര​ന്റെ​യും അ​ടൂ​ർ ഡി​വൈ.​എ​സ്.​പി ആ​ർ. ജ​യ​രാ​ജി​ന്റെ​യും മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

പ്ര​തി​ക​ൾ നാ​ളു​ക​ളാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി.​ഐ.​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യ ല​ഹ​രി​വേ​ട്ട ന​ട​ന്നി​രു​ന്നു. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഉ​ൾ​പ്പെ​ടെ അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. പ​ശ്ചി​മ​ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് ലാ​ൽ​ഗോ​ല രാ​ജാ​രാം​പു​ർ ച​ക്മാ​ഹാ​റം പി​ന്റു ഷെ​യ്ഖി​നെ (28) ഒ​രു​കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് അ​ടൂ​ർ ഏ​ഴാം​മൈ​ലി​ൽ ഏ​നാ​ത്ത് പൊ​ലീ​സും ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ എ​ല്ലാ​ത്ത​രം ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ​യും സാ​ന്നി​ധ്യം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധ​പ​തി​പ്പി​ക്കാ​ൻ പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. റെ​യ്ഡി​ൽ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ലെ എ​സ്.​ഐ അ​നൂ​പ്, അ​ടൂ​ർ എ​സ്.​ഐ മ​നീ​ഷ്, ഡാ​ൻ​സാ​ഫ് എ.​എ​സ്.​ഐ അ​ജി​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ മി​ഥു​ൻ, ബി​നു, അ​ഖി​ൽ, ശ്രീ​രാ​ജ്, സു​ജി​ത്, അ​ടൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി.​പി.​ഒ സൂ​ര​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Father and son arrested with one kilo of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.