പട്ന: ബിഹാറിൽ ആൺകുട്ടി ജനിക്കാൻ വേണ്ടി പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ വർഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്ത പിതാവിന് ജീവപര്യന്തം തടവ്. മന്ത്രവാദിയുടെ ഉപദേശം സ്വീകരിച്ചാണ് അജയ് കുമാർ കൊടുംകുറ്റകൃത്യത്തിന് മുതിർന്നത്. ഇയാളുടെ ഭാര്യയെയും ഭാര്യ സഹോദരിയെയും 20 വർഷം വീതം തടവിനും ശിക്ഷിച്ചു.
ആൺകുട്ടിയുണ്ടാകാനായി അജയ് കുമാർ ദുർമന്ത്രവാദം ചെയ്തതായി വാർത്തയുണ്ടായിരുന്നു. എന്നാൽ അതിനായി ഇയാൾ പെൺമക്കളെ ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം പുറത്തറിഞ്ഞിരുന്നില്ല. ആൺകുട്ടിയുണ്ടാകണമെങ്കിൽ ചില വിട്ടുവീഴ്ചകൾ ചെയ്യണമെന്നായിരുന്നു മന്ത്രവാദിയുടെ നിർദേശം. 2022 ഏപ്രിൽ 28നാണ് സംഭവം പുറത്തറിഞ്ഞത്. കേസ് രജിസ്റ്റർ ചെയ്ത സമയത്ത് പെൺകുട്ടികളുടെ പ്രായം യഥാക്രമം 14ഉം 16ഉം വയസായിരുന്നു. 2012 മുതൽ വർഷങ്ങളോളം ലൈംഗിക പീഡനം തുടർന്നതായും ആദ്യം പരാതിപ്പെടാൻ പോലം കഴിഞ്ഞില്ലെന്നും പെൺകുട്ടികൾ വെളിപ്പെടുത്തി.
രണ്ട് പെൺകുട്ടികൾ ഉള്ളതുകൊണ്ടാണ് അജയ് കുമാറിന് ആൺകുട്ടിയുണ്ടാകാത്തത് എന്നായിരുന്നു മന്ത്രവാദി പറഞ്ഞു വിശ്വസിപ്പിച്ചത്. അതിനു പരിഹാരമായി പ്രായപൂർത്തിയാകാത്ത പെൺമക്കളുമായി ലൈംഗിക ബന്ധം പുലർത്തിയാൽ ആൺകുട്ടി ഉണ്ടാകുമെന്നും വിശ്വസിപ്പിച്ചു. പെൺകുട്ടികളുടെ അമ്മയും അമ്മയുടെ സഹോദരിയും ഹീനകൃത്യത്തിന് കൂട്ടുനിന്നു. പോസ്കോ നിയമപ്രകാരമാണ് ബിഹാർ കോടതി പ്രതികളെ ശിക്ഷിച്ചത്. തടവു ശിക്ഷക്കൊപ്പം പിഴയും ചുമത്തിയിട്ടുണ്ട്.
ആൺകുട്ടികളുണ്ടാകാത്തതിൽ പെൺകുട്ടികളുടെ അമ്മയും കടുത്ത നിരാശയിലായിരുന്നു. ആകസ്മികമായി ഇവർക്ക് ഒരു ആൺകുട്ടിയും പിറന്നു. ആൺകുട്ടി പിറന്നപ്പോൾ ദമ്പതികൾ പ്രത്യേക മതപരമായ ചടങ്ങ് നടത്തണമെന്നും മന്ത്രവാദി ആവശ്യപ്പെട്ടു. ഈ ചടങ്ങിൽ വെച്ച് പിതാവും മന്ത്രവാദിയും ചേർന്ന് പെൺകുട്ടികളെ മാറി മാറി ബലാത്സംഗം ചെയ്തു. പെൺകുട്ടികൾ മുതിർന്നപ്പോൾ സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.