ചായയോടൊപ്പം ഭക്ഷണം നൽകിയില്ല; ഭർതൃപിതാവിന്‍റെ വെടിയേറ്റ് യുവതി ആശുപത്രിയിൽ

താനെ: ഭർതൃപിതാവിന്‍റെ വെടിയേറ്റ് യുവതിക്ക് പരിക്ക്. മഹാരാഷ്ട്രയിലെ താനെയിൽ വ്യാഴാഴ്ച രാവിലെ 11.30നായിരുന്നു സംഭവം.

സംഭവ ദിവസം രാവിലെ ചായയോടൊപ്പം മരുമകൾ പ്രഭാത ഭക്ഷണം നൽകിയില്ലെന്നും ഇതിൽ പ്രകോപിതനായ പ്രതി സ്ത്രീക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അടിവയറ്റിൽ വെടിയേറ്റതിനെ തുടർന്ന് സ്ത്രീയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ സ്ത്രീയുടെ ഭർതൃപിതാവായ കാശിനാഥ് പാണ്ഡുരംഗ് പാട്ടീലിനെതിരെ (76) വിവധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - father-in-law shot woman for not giving food along with tea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.