തിരുവമ്പാടി: മദ്യലഹരിയിലായിരുന്ന അച്ഛന്‍റെ കുത്തേറ്റ് മകന് ദാരുണാന്ത്യം. കൂടരഞ്ഞി പൂവാറംതോട് ചെറിയം പുറത്ത് ബിജു (ജോൺ -53) ആണ് മകൻ ക്രിസ്റ്റിയെ (24) കുത്തിക്കൊലപ്പെടുത്തിയത്. വീട്ടിൽ ഉറങ്ങിക്കിടന്ന ക്രിസ്റ്റിയെ കത്തി ഉപയോഗിച്ച് പിതാവ് കുത്തുകയായിരുന്നുവത്രെ.
ശനിയാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. പൂവാറംതോട്ടിലെ വീട്ടിലെത്തി പ്രതി ബിജുവിനെ തിരുവമ്പാടി പൊലീസ് പിടികൂടുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ബിജു വീട്ടിൽ മദ്യപിച്ചെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ക്രിസ്റ്റിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ക്രിസ്റ്റിയുടെ മാതാവ് ലിസ വിദേശത്താണ്. സഹോദരങ്ങൾ: ജസ്റ്റി, ബെസ്റ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.