തൊടുപുഴ: 14കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് 31 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ. 2016ല്‍ വെള്ളത്തൂവല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജി ടി.ജി. വര്‍ഗീസാണ് ശിക്ഷ വിധിച്ചത്.
2016ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയും പിതാവും അമ്മയും സഹോദരനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. രാത്രി പലതവണ പിതാവ് മകളെ ശാരീരികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
വിചാരണ വേളയില്‍ അതിജീവിതയും മാതാവും മറ്റ് പ്രധാന സാക്ഷികളും കൂറുമാറി പ്രതിക്ക് അനുകൂലമായ മൊഴി നല്‍കിയിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്രം നടത്തിയ ഭ്രൂണത്തിന്റെ സാമ്പിളും പിതാവിന്റെ ബ്ലഡ് സാമ്പിളും ഡി.എന്‍.എ പരിശോധന നടത്തി ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയാണ് പിതാവ് എന്ന് തെളിഞ്ഞത്. പെണ്‍കുട്ടിയുടെ പുനരധിവാസത്തിന് 50,000 രൂപ നൽകാന് ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയോടും കോടതി നിർദേശിച്ചു. വിവിധ വകുപ്പുകളിലായി ലഭിച്ച ശിക്ഷയില്‍ ഉയര്‍ന്ന ശിക്ഷയായ പത്തു വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കിൽ അധിക ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.