പരസ്യ ഏജൻസിയിൽ നിന്ന് 1.38 കോടി തട്ടിയ ഫിനാൻസ് മാനേജർ അറസ്റ്റില്‍

തൃശൂർ: പ്രമുഖ പരസ്യ ഏജൻസിയിൽനിന്ന് ഒന്നര കോടിയോളം രൂപ തട്ടിയ ഫിനാൻസ് മാനേജർ അറസ്റ്റിൽ. വളപ്പില കമ്യൂണിക്കേഷന്‍സിന്റെ ഹെഡ് ഓഫിസിലെ അക്കൗണ്ട് ദുരുപയോഗംചെയ്ത് ഒരു കോടി 38 ലക്ഷം രൂപ തട്ടിയെടുത്ത ഫിനാൻസ് മാനേജർ തൃശൂർ ആമ്പല്ലൂര്‍ വട്ടണാത്ര സ്വദേശി തൊട്ടിപ്പറമ്പില്‍ വീട്ടില്‍ ടി.യു. വിഷ്ണുപ്രസാദ് (30) ആണ് അറസ്റ്റിലായത്.

2022 നവംബര്‍ ഒന്നു മുതല്‍ സ്ഥാപനത്തില്‍ ഫിനാന്‍സ് മാനേജറായി ജോലിചെയ്തുവരവേ ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ ജി.എസ്.ടി, ഇൻകം ടാക്സ്, ഇ.എസ്.ഐ, ടി.ഡി.എസ് എന്നിവ അടച്ചതിന്റെ വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിവന്നിരുന്നത്.

പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ല കോടതിയും ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.

Tags:    
News Summary - Finance manager arrested for defrauding 1.38 crores from advertising agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.