ചെർപ്പുളശ്ശേരി: അമേരിക്കയിലെ ഷികാഗോയിലുള്ള ഹിന്ദു ടെമ്പിൾ ഓഫ് ഗ്രേറ്റർ ചിക്കാഗോ എന്ന ക്ഷേത്രത്തിൽ നടത്തുന്ന സംഗീത കച്ചേരികളുടെ കോഓഡിനേറ്റർ ചുമതലക്ക് അവസരം നൽകാമെന്ന് അറിയിച്ച് പലരിൽനിന്ന് വൻതുക കൈക്കലാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി ആമയൂർ വെള്ളൂർ ലക്ഷ്മി സദനത്തിലെ രവി നായരെയാണ് (48) പിടികൂടിയത്.
മംഗളൂരുവിലെ സുള്ള്യ പുതൂരിൽ ഒളിവിൽ താമസിക്കുകയായിരുന്നു. എസ്.ഐ അബ്ദുസ്സലാമിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം.
പലരിൽനിന്നായി 5,61,100 രൂപ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. സംഗീത കച്ചേരി നടത്തുന്ന സമിതിയിൽ സ്വധീനമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ്. യാത്ര നടക്കുകയില്ലന്ന് മനസ്സിലായപ്പോൾ പണം തിരികെ ചോദിച്ചിട്ടും കിട്ടാതായപ്പോൾ കബളിപ്പിക്കപ്പെട്ടവർ പരാതി നൽകുകയായിരുന്നു. ഇൻസ്പെക്ടർ എം. സുജിത്തിനാണ് അന്വേഷണ ചുമതല. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.