അങ്കമാലി: ബൈക്ക് യാത്രികരായ യുവാക്കളെ പിറകിലൂടെ വന്ന് ഇരുചക്രവാഹനങ്ങൾ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. പാറക്കടവ് എളവൂർ വട്ടത്തേരിയിൽ വീട്ടിൽ ശ്രീജിത് (22), പീച്ചാനിക്കാട് മത്തലാംകോട് വടക്കൻ വീട്ടിൽ ആൻസൻ (23), കുന്നപ്പിള്ളിശ്ശേരി, കുരിശിങ്കൽ വീട്ടിൽ മാർട്ടിൻ(23), പാറക്കടവ് കുന്നപ്പിള്ളിശ്ശേരി തറപ്പറമ്പിൽ വീട്ടിൽ അഭിജിത് (26), പൂവത്തുശ്ശേരി ഐനിക്കത്താഴം വീട്ടിൽ അനന്തുവെന്ന (സോനു 22) എന്നിവരെയാണ് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി 9.30ഓടെ ഡബിൾ പാലത്തിനു സമീപമായിരുന്നു സംഭവം.
നായത്തോട് സ്വദേശി പോൾവിൻ സുഹൃത്തുക്കളായ അമൽ, നിഥിൻ എന്നിവരെയാണ് അക്രമിച്ചത്. അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, മാർട്ടിൻ ജോൺ, എ.എസ്.ഐ റജിമോൻ എസ്.സി.പി.ഒമാരായ ഷൈജു അഗസ്റ്റിൻ, പ്രസാദ്, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.