കിളിമാനൂർ: ഹഷീഷ് ഓയിൽ, എം.ഡി.എം.എ, കഞ്ചാവ് അടക്കം 30 ലക്ഷം രൂപയുടെ ലഹരിമരുന്നുകളുമായി അഞ്ചംഗ സംഘം അറസ്റ്റിൽ. ചെമ്മരുതി വടശ്ശേരികോണം എസ്.എസ് നിവാസിൽ സിമ്പിൾ എന്ന് വിളിക്കുന്ന സതീഷ് സാവൻ (39), നാവായിക്കുളം ഊന്നൻപാറ ലക്ഷംവീട്ടിൽ വിജയകൃഷ്ണ ജോഷി (28), നാവായിക്കുളം വെട്ടിയറ 28ാം മൈൽ, അശ്വതിയിൽ ഹരിദേവ് (25), ചെമ്മരുതി വടശ്ശേരിക്കോണം ബൈജുനിവാസിൽ പ്രയേഷ് (19), കുടവൂർ ഡീസൻറ് മുക്ക് ഷാൻ മൻസിലിൽ മുഹമ്മദ് ഷാഹിൻ (30) എന്നിവരെയാണ് പള്ളിക്കൽ െപാലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് 16 ഗ്രാം എം.ഡി.എം.എ, 250 ഗ്രാം കഞ്ചാവ്, ഹഷീഷ് ഓയിൽ, ഡിജിറ്റൽ ത്രാസ്, ലഹരി ഉൽപന്നങ്ങൾ പാക്ക് ചെയ്യുന്നതിനുള്ള ചെറിയ പോളിത്തീൻ കവറുകൾ, 30000 രൂപ, രണ്ട് വാഹനങ്ങൾ എന്നിവ െപാലീസ് കണ്ടെടുത്തു. പ്രതികൾ നിരവധി ക്രിമിനൽ-ഗുണ്ട കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് െപാലീസ് പറഞ്ഞു. പിടിച്ചെടുത്ത ലഹരി ഉൽപന്നങ്ങൾക്ക് വിപണിയിൽ മുപ്പത് ലക്ഷത്തോളം രൂപ വില വരുമെന്ന് െപാലീസ് പറഞ്ഞു. എൻജിനീയറിങ് വിദ്യാർഥികളെയും സ്കൂൾ കുട്ടികളെയും ലക്ഷ്യംെവച്ച് വിൽപന നടത്തുന്നതിനാണ് ലഹരി മരുന്നുകൾ കൊണ്ടുവന്നത്.
പള്ളിക്കൽ സി.ഐ പി. ശ്രീജിത്തിെൻറ നേതൃത്വത്തിൽ എസ്.ഐ എം. സഹിൽ, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒ മാരായ ഷമീർ, അജീസ്, സ്തുജിത്ത്, ബി. ജുമോൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.