മട്ടാഞ്ചേരി: ഓഫിസ് എന്ന വ്യാജേന കെട്ടിടം വാടകക്കെടുത്ത് പണം വെച്ച് ചീട്ടുകളിച്ച സംഘത്തെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. കൂവപ്പാടം ജങ്ഷനിലെ കനറാ ബാങ്ക് എ.ടി.എമ്മിന് സമീപത്തെ ഇരുനില വീടിന്‍റെ മുകൾനിലയിൽനിന്നാണ് വൻ ചീട്ടുകളി സംഘത്തെ പിടികൂടിയത്.
മട്ടാഞ്ചേരി 7/361 നമ്പർ വീട്ടിൽ താമസിക്കുന്ന ഷഫീഖ് (33), പാലാരിവട്ടം പുതിയ റോഡിൽ ഉള്ളാടത്തറ വീട്ടിൽ അൻസാർ (42), മട്ടാഞ്ചേരി I3/33 നമ്പർ വീട്ടിൽ താമസിക്കുന്ന സലീഷ് (33), മട്ടാഞ്ചേരി 13/268 നമ്പർ വീട്ടിൽ താമസിക്കുന്ന ഷെരീഫ് ബഷീർ (35), വൈറ്റില, പുതിയ റോഡിൽ നന്ദനത്ത് വീട്ടിൽ ഷിബു (30) എന്നിവരെയാണ് പിടികൂടിയത്.
ഇവരിൽനിന്ന് 2,71,500 രൂപയും കണ്ടെടുത്തു. മട്ടാഞ്ചേരി അസിസ്റ്റന്‍റ് പൊലീസ് കമീഷനർ വി.ജി. രവീന്ദ്രനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ തൃദീപ് ചന്ദ്രന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.