അടിമാലി: എസ്റ്റേറ്റ് പൂപ്പാറ ചെമ്പാലക്ക് സമീപം വാടകവീട്ടിൽനിന്ന് 10 ഗ്രാം എം.ഡി.എം.എയും 40 ഗ്രാം ഹഷീഷ് ഓയിലുമായി അഞ്ചു യുവാക്കളെ അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു.
എറണാകുളം വൈപ്പിൻ സ്വദേശികളായ കൈതവളപ്പിൽ ജോമോൻ (24), തിട്ടേത്തറ ആശിഷ് ഷാജി(27), കരോത്ത് അഖിൽ പ്രദീപ് (26), കല്ലുമട്ടത്തിൽ ആശിഷ് ആന്റണി (22) എന്നിവരെയാണ് എക്സൈസ് നാർകോട്ടിക് എൻഫോഴ്സ്മെന്റ് സി.ഐ കെ. രാജേന്ദ്രൻ, അസി.ഇൻസ്പെക്ടർ (ഗ്രേഡ്) എൻ.കെ. ദിലീപ്, പ്രവന്റിവ് ഓഫിസർ ബിജു മാത്യു, സിവിൽ എക്സൈസ് ഓഫിസർമാരായ അബ്ദുൽ ലത്തീഫ്, കെ.എം. സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
നാലു ദിവസം മുമ്പ് എസ്റ്റേറ്റ് പൂപ്പാറ ചെമ്പാലയിൽ വാടക വീടെടുത്ത് താമസിച്ചിരുന്ന പ്രതികളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തിയത്. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.