അഞ്ചു വിദ്യാർഥികളെ പീഡിപ്പിച്ചു; പ്രധാനാധ്യാപകന് 79 വർഷം തടവ്

കണ്ണൂർ: വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 79 വർഷം തടവ്. പെരിങ്ങോം സ്വദേശി പി.ഇ. ഗോവിന്ദൻ നമ്പൂതിരിയെയാണ് ശിക്ഷിച്ചത്. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന ഇയാൾ അഞ്ചു വിദ്യാർഥികളെ പീഡിപ്പിച്ചു എന്നാണ് കേസ്. 2014 ലാണ് കേസിനാസ്പദമായ സംഭവം. പെരിങ്ങോം എസ്.ഐ ആയിരുന്ന പി.ബി സജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്.

Tags:    
News Summary - Five students were tortured; teacher gets 79 years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.