ചെറുതോണി: പോക്സോ കേസിൽ യുവാവിന് അഞ്ച് വർഷം തടവും 35000 രൂപ പിഴയും ശിക്ഷ. മുരിക്കാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോതമംഗലം പോത്താനിക്കാട് സ്വദേശി വേലംപ്ലാക്കൽ രാജനെയാണ് (40) ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്.
2022 മെയ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഒളിവിലായിരുന്ന പ്രതിയെ കോയമ്പത്തൂരിൽനിന്ന് പ്രത്യേക പൊലീസ് സംഘമാണ് പിടികൂടിയത്. സ്പെഷൽ പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.