മുംബൈ: മുംബൈയിലെ ഫ്ലാറ്റിൽ 24കാരിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഫ്ലൈറ്റ് അറ്റന്റന്റായ ഛത്തീസ്ഗഡ് സ്വദേശിയായ റുപാൽ ഒഗ്രിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വീപ്പറായ വിക്രം അത്‍വാളിനെയാണ്(40)അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്തിനാണ് കൊലപാതകം നടത്തിയെന്നതറിയാൻ പൊലീസ് ചോദ്യം ചെയ്യുകയാണ്.
അന്ധേരിയിലെ കൃഷൻലാൽ മർവ മാർഗിലെ മാരോൾ പ്രദേശത്തെ എൻജി കോംപ്ലക്സിലെ ഫ്ലാറ്റിലാണ് സംഭവം. ഫ്ലാറ്റിൽ സഹോദരിക്കൊപ്പമായിരുന്നു റുപാൽ താമസിച്ചിരുന്നു. സഹോദരിയുടെ പുരുഷ സുഹൃത്തും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇവർ എട്ടു ദിവസം മുമ്പ് ഛത്തീസ്ഗഡിലേക്ക് പോയി.
എയർ ഇന്ത്യ വിമാനക്കമ്പനിയിൽ പരിശീലനത്തിനായാണ് കഴിഞ്ഞ ഏപ്രിലിൽ റുപാൽ മുംബൈയിലെത്തിയത്. റുപാൽ നിരവധി തവണ വിളിച്ചിട്ടും മൊബൈൽ ഫോൺ എടുക്കാതായതോടെയാണ് വീട്ടുകാർ മുംബൈയിലെ സുഹൃത്തുക്കളെ വിവരമറിയിച്ചത്. സുഹൃത്തുക്കൾ ഫ്ലാറ്റിലെത്തിയപ്പോൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കോളിങ് ബെൽ അടിച്ചിട്ടും പ്രതികരണമില്ലാതെ വന്നപ്പോൾ അവർ പൊലീസിൽ വിവരം അറിയിച്ചു.
ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ കഴുത്തറുത്ത നിലയിൽ തറയിൽ കിടക്കുന്ന റുപാലിനെയാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.