അയൽക്കാരനെ കൊന്ന് മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് വീട്ടിൽ ഒളിച്ചുവെച്ച യുവാവ് അറസ്റ്റിൽ

മുംബൈ: വാക്കു തർക്കത്തിനിടെ അയൽക്കാരനെ കൊലപ്പെടുത്തി മൃതദേഹം പുതപ്പു കൊണ്ട് പൊതിഞ്ഞ് ഒളിപ്പിച്ചുവെച്ച 26കാരൻ അറസ്റ്റിൽ. മുംബൈയിലെ ധാരാവി ഭാഗത്താണ് സംഭവം.

ഫുഡ് ഡെലിവറി ഏജന്റായി ജോലി ചെയ്തിരുന്ന ജെയിംസ് പോൾ കണാരൻ ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച നടന്ന സംഭവം പുറത്തറിഞ്ഞത് ഞായറാഴ്ചയാണ്. കൊല്ലപ്പെട്ടയാളിൽ നിന്ന് പണം കിട്ടാനുള്ളത് വാങ്ങാനെത്തിയവരാണ് വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് വീട് പരിശോധിച്ചപ്പോൾ പുതപ്പിൽ പൊതിഞ്ഞ നിലയിൽ ഒളിപ്പിച്ച മൃതദേഹം കണ്ടെത്തി.

വെള്ളിയാഴ്ച രാത്രി മദ്യപിക്കാനായി ജെയിംസ് പോളി​നെ വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു കൊല്ലപ്പെട്ട വ്യക്തി. മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Tags:    
News Summary - Food delivery agent kills neighbour in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.