അജ്മാൻ: കാറിന് മുകളിൽ ഉടമസ്ഥൻ മറന്നുവെച്ച പണമടങ്ങിയ ബാഗ് മോഷ്ടിച്ചയാളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി അജ്മാൻ പൊലീസ്. ഒന്നേകാൽ ലക്ഷം ദിർഹം അടങ്ങിയ ബാഗാണ് പൊലീസിന്റെ ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ ഉടമസ്ഥന് തിരികെ ലഭിച്ചത്. ജോലിസ്ഥലത്തു നിന്നെത്തിയ യുവാവ് റാശിദിയയിലെ റസിഡൻഷ്യൽ ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയയിലെ കാറിന് മുകളിൽ പണമടങ്ങിയ ബാഗ് മറന്നുവെക്കുകയായിരുന്നു. സ്വന്തം കാറിന് തൊട്ടടുത്ത് നിർത്തിയിട്ട കാറിന് മുകളിലായിരുന്നു ബാഗ് വെച്ചിരുന്നത്.
അപാർട്ട്മെന്റിൽ എത്തിയപ്പോഴാണ് ബാഗ് മറന്നുവെച്ച കാര്യം ഓർത്തത്. ഉടൻ താഴേ എത്തി പരിശോധിച്ചെങ്കിലും ബാഗ് കണ്ടെത്താനായില്ല. ഇതോടെ മോഷണം പോയതായി കാണിച്ച് ഇദ്ദേഹം അജ്മാൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഉടൻ അന്വേഷണം ആരംഭിച്ച പൊലീസ് സി.സി.ടി.വി കാമറകൾ പരിശോധിക്കുകയും ബാഗ് മോഷ്ടിച്ചയാളെ തിരിച്ചറിയുകയുമായിരുന്നു. ഇയാളുടെ ഫ്ലാറ്റിൽനിന്ന് പൊലീസ് ബാഗ് കണ്ടെത്തി. ചോദ്യംചെയ്യലിൽ മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.