കോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി പിടിയിലായത് 24 ലാപ്ടോപുകളുമായി

ബംഗളൂരു: കോവിഡിനെ തുടർന്ന് ജോലി നഷ്ടമായ ടെക്കി യുവതി മോഷണക്കേസിൽ പിടിയിൽ. നോയിഡ സ്വദേശിനിയായ ജസി അഗർവാൾ (26) ആണ് 10 ലക്ഷത്തിലധികം രൂപ വിലവരുന്ന 24 ലാപ്ടോപുകളും മറ്റു ആധുനിക ഉപകരണങ്ങളുമായി പിടിയിലായത്.

പേയിങ് ഗെസ്റ്റുകളായി താമസിക്കുന്നവരുടെ മുറികളിൽ നിന്നായിരുന്നു മോഷണം പതിവാക്കിയത്. മോഷ്ടിച്ച ശേഷം നാട്ടിലെ ബ്ലാക്ക് മാർക്കറ്റിൽ വിൽക്കുകയായിരുന്നു ഇവരുടെ രീതി. താമസസ്ഥലത്തുനിന്ന് നിരവധി ലാപ്ടോപുകൾ നഷ്ടമായെന്ന വിദ്യാർഥിനിയുടെ പരാതിയിൽ സി.സി.ടി.വി കാമറകൾ കേ​ന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ​ജസി പിടിയിലായത്.      

Tags:    
News Summary - Former IT employee arrested for stealing laptops and gadgets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.