കട്ടപ്പന: സ്ഥാപന ഉടമയുടെ വസ്തുക്കളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ച മുൻ മാനേജറും കൂട്ടാളിയും പിടിയിൽ. കട്ടപ്പന അൽഫോൻസ ട്രാവൽസ് ഉടമ പടികര ജോസഫ് വർക്കിയുടെ പരാതിയിൽ കട്ടപ്പന ഇലവൻകുന്നിൽ വീട്ടിൽ ജോബി (30), കൂട്ടാളി തൂക്കുപാലം മേലാട്ട് വീട്ടിൽ പ്രവീൺ എന്നിവരാണ് പിടിയിലായത്.
സ്ഥാപനത്തിൽ മാനേജറായി ജോലി ചെയ്തിരുന്ന ജോബി, ജോസഫിന്റെ കോടികൾ വിലവരുന്ന സ്ഥലങ്ങളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും ഉൾപ്പെടെ മോഷ്ടിച്ചുകൊണ്ടുപോയി വൻതുക തട്ടിയെടുക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് പിടിയിലായത്. ഡിവൈ.എസ്.പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ വിശാൽ ജോൺസൺ, എസ്.ഐമാരായ സജിമോൻ ജോസഫ്, ഷംസുദ്ദീൻ, എസ്.സി.പി.ഒമാരായ ഷിബു, പി.ജെ. സിനോജ്, ജോബിൻ ജോസ്, സി.പി.ഒ വി.കെ. അനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായ പ്രവീൺ മുമ്പ് പുളിയന്മലയിലെ ഏലക്ക സ്റ്റോർ ജീവനക്കാരനെ കെട്ടിയിട്ട് ഏലക്ക മോഷ്ടിച്ച കേസിലും പ്രതിയാണ്. ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടരവര്‍ഷം മുമ്പ് ജോബിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നതായി ജോസഫ് വർക്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.