മംഗലപുരം: മംഗലപുരത്ത് ഗുണ്ടാ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശികളായ കുട്ടൻ എന്ന ഷെഹിൻ (23), അഭിലാഷ് (36), സൂര്യകുമാർ (21), തോന്നയ്ക്കൽ സ്വദേശി ഗോകുൽ (24) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെപ്പറ്റി െപാലീസ് പറയുന്നത്: വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് മുരുക്കുംപുഴ മുണ്ടയ്ക്കൽ പണിക്കൻവിളയിലാണ് അക്രമം നടന്നത്. കെട്ടിടനിർമാണത്തിനിടെ സ്ഥലവാസികളായ സുധി, കിച്ചു എന്നിവർ ഷെഹിനുമായി വാക്കേറ്റമുണ്ടായി. ഒന്നര വർഷം മുമ്പ് ഷെഹിൻ സുധിയെ മർദിച്ചതിനെ ചൊല്ലിയായിരുന്നു വാക്കേറ്റം.
തുടർന്ന് ഷെഹിൻ കൂട്ടാളികളെ വിളിച്ചു വരുത്തുകയായിരുന്നു. ആയുധങ്ങളുമായി എത്തിയ നാലംഗ സംഘം സുധിയെയും കിച്ചുവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു. സുധിക്ക് മുഖത്തും കൈകളിലും വെട്ടേറ്റു. കിച്ചുവിന് കാലിനാണ് വെട്ടേറ്റത്. പരിക്കേറ്റ സുധിയും കിച്ചുവും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കവെ മംഗലപുരം െപാലീസ് നാലുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അറസ്റ്റിലായ ഷെഹിൻ, അഭിലാഷ്, സൂര്യകുമാർ എന്നിവർ പാലോട്, പോത്തൻകോട്, മംഗലപുരം കേസുകളിൽ പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.