മാരാരിക്കുളം: ചാരമംഗലത്ത് ഉത്സവപ്പറമ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെക്കുകയും വടിവാള്‍ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റിൽ. മായിത്തറ പുത്തന്‍വെളി വീട്ടില്‍ വിപിന്‍കുമാർ (28), മായിത്തറ പള്ളിവീട്ടില്‍ പി.എം. അശ്വിന് (20), മായിത്തറ പുത്തന്‍വെളി അശ്വിന് ചന്ദ്രന്( 25), ചെറുവാരണം പള്ളിവീട്ടില്‍ അനുരാഗ് (22) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ചാരമംഗലം പോളക്കാടന്‍ കവലയില്‍ ശനിയാഴ്ച അര്‍ധരാത്രി ഉണ്ടായ അക്രമത്തില്‍ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കന്ന്യേല്ക്കോണില് നിഖില്‍ രാജ് (26), കന്ന്യേല്ക്കോണില് അശ്വന്ത് (23), ചങ്ങരത്തില് കൃഷ്ണദേവ് (20), അകത്തൂട്ട് പറമ്പില്‍ ആദിത്യന് ഉണ്ണി (19) എന്നിവർക്കാണ് പരിക്കേറ്റത്. മുഹമ്മ കാട്ടുകട ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തിന് കാരണം. ഒമ്പതുപേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് മാരാരിക്കുളം പൊലീസ് കേസെടുത്തത്. സംഭവം കഴിഞ്ഞയുടന്‍ ഒരു പ്രതിയെ മാരാരിക്കുളം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളില്‍നിന്നാണ് കൂടുതല്‍ പ്രതികളെക്കുറിച്ചുള്ള വിവരം കിട്ടിയത്. മാരാരിക്കുളം ഇന്‍സ്പെക്ടര്‍ എസ്.രാജേഷ്, എസ്.ഐ സിസില്‍ ക്രിസ്റ്റ്, എ.എസ്.ഐ ജാക്സണ്, സി.പി.ഒമാരായ വിനീഷ്, ജഗദീഷ്, ബിബിന്‍, രാജേഷ്, ബോണിഫസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. നാലുപേരെയും ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.