ആ​ന​ക്കൊ​മ്പു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

ആനക്കൊമ്പുമായി നാലുപേർ പിടിയിൽ; പിന്നിൽ വൻ സംഘമുണ്ടെന്ന് സൂചന

തൃശൂർ: വിൽപനക്കെത്തിച്ച ആനക്കൊമ്പുമായി നാലുപേർ വനം വകുപ്പിന്‍റെ പിടിയിലായി. ചേർപ്പ് ആറാട്ടുപുഴ മന്ദാരംകടവില്‍നിന്നാണ് സംഘം തൃശൂർ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡിന്‍റെ പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും രണ്ട് ആനക്കൊമ്പുകളും കസ്റ്റഡിയിലെടുത്തു. കോലഞ്ചേരി കിടങ്ങൂര്‍ സ്വദേശി മനോജ്, കൊല്ലം അഞ്ചല്‍ സ്വദേശി അനില്‍കുമാര്‍, ചാലക്കുടി സ്വദേശി ഉമേഷ്, വടക്കാഞ്ചേരി സ്വദേശി ബാബു എന്നിവരാണ് പിടിയിലായത്. ആനക്കൊമ്പ് വാങ്ങാന്‍ എത്തിയവര്‍ ഫ്ലയിങ് സ്‌ക്വാഡ് സംഘത്തെ കണ്ട് രക്ഷപ്പെട്ടു.

എറണാകുളം ഫ്ലയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ സത്യന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ കെ.ടി. ഉദയന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കച്ചവട സംഘം പിടിയിലായത്. എസ്.എഫ്.ഒ എം.പി. ശശികുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എന്‍.യു. പ്രഭാകരന്‍, ഇ.പി. പ്രജീഷ്, കെ. ഗിരീഷ്‌കുമാര്‍, പി.എസ്. സന്ദീപ്, ബേസില്‍ ജോര്‍ജ്, കെ. ഗിരീഷ്‌കുമാര്‍, ഫോറസ്റ്റ് ഫ്ലയിങ് സ്‌ക്വാഡ് ഡ്രൈവര്‍ പ്രദീപ് എന്നിവര്‍ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. തുടരന്വേഷണത്തിന് പ്രതികളെയും ആനക്കൊമ്പും പട്ടിക്കാട് റേഞ്ച് ഓഫിസിലേക്ക് കൈമാറി. കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കൂടുതൽ പേർ സംഘത്തിലുണ്ടെന്നുമാണ് സംശയിക്കുന്നതെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.

Tags:    
News Summary - Four arrested with ivory; It is indicated that there is a large group behind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.