അ​നു എ. ​കു​മാ​ർ, വി. ​ശ്രീ​ജി​ത്, പ്ര​ദീ​പ്, ര​ഘു

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ഏ​റ്റു​മാ​നൂ​ർ: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ഓ​ണം​തു​രു​ത്ത് വ​ട്ട​ക്കു​ന്നേ​ൽ അ​നു എ. ​കു​മാ​ർ (27), ശ്രീ​കോ​വി​ലി​ൽ വി. ​ശ്രീ​ജി​ത് (41), മ​റ​വൂ​ർ തെ​ക്കേ​തി​ൽ പ്ര​ദീ​പ് (42), ക​രു​വ​ള്ളി​യി​ൽ ര​ഘു (47) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​യ​ൽ​വാ​സി​യാ​യ ജി​തി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ്​ അ​റ​സ്റ്റ്. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഓ​ണം​തു​രു​ത്ത് ഭാ​ഗ​ത്ത് പ​ട​ക്കം പൊ​ട്ടി​ക്കു​ക​യും തു​ട​ർ​ന്ന് സ്കൂ​ൾ ഭാ​ഗ​ത്തേ​ക്ക് എ​ടു​ത്ത് എ​റി​യു​ക​യും ചെ​യ്തു. ജി​തി​ൻ ഇ​ത് ചോ​ദ്യം ചെ​യ്ത​തി​നു​ള്ള വി​രോ​ധം മൂ​ല​മാ​ണ് നാ​ലു​പേ​രും ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍ത്തി​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റു​മാ​നൂ​ർ എ​സ്.​ഐ മാ​ത്യു പി. ​പോ​ൾ, സി.​പി.​ഒ​മാ​രാ​യ കെ.​പി. മ​നോ​ജ്, ഡെ​ന്നി, സി​നോ​യ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Four people arrested in the case of trying to kill the youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.